Breaking...

9/recent/ticker-posts

Header Ads Widget

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ അനാസ്ഥ



ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി ആക്ഷേപമുയരുന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിടങ്ങൂര്‍ മംഗളാരം ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിസരം പുല്ല് കയറി കിടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള  യാത്രക്കാര്‍ ഇഴജന്തുക്കളെ ഭയന്നാണ്  ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് കയറുന്നത്. 
റോഡിന്റെ ഇരുവശങ്ങളിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങളോടു ചേര്‍ന്നുള്ള കാടും പടലും നീക്കണമെന്നും  ഉള്‍ഭാഗം വൃത്തിയാക്കണമെന്നും ആവശ്യമുയരുന്നു. മാലിന്യ നിര്‍മാര്‍ജന പദ്ധതികളും മഴക്കാല പൂര്‍വ്വശുചീകരണവുമെല്ലാം മുറപോലെ നടക്കുമ്പാള്‍ കാടുകയറിയ വെയിറ്റിംഗ് ഷെഡുകളുടെ പരിസരങ്ങള്‍ ശുചീകരിക്കാനും കൂടി ശ്രദ്ധിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Post a Comment

0 Comments