പാലാ സെന്റ് തോമസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിബി ജയിംസ് അധ്യക്ഷനായിരുന്നു.
അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കോളേജിയേറ്റ് ഫെസ്റ്റ് വോക്‌സ് പോപ്പുലീയുടെ ഉദ്ഘാടനം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ തരുണ്‍ മൂര്‍ത്തി നിര്‍വഹിച്ചു. രണ്ടു ദിവസം നീണ്ട് നില്‍ക്കുന്ന ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളില്‍ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമായി ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
0 Comments