Breaking...

9/recent/ticker-posts

Header Ads Widget

അമ്മയും മകളും രചിച്ച പുസ്തകങ്ങളുടെ പ്രകാശനം



ഒരേ വേദിയില്‍ അമ്മയും മകളും രചിച്ച പുസ്തകങ്ങളുടെ പ്രകാശനം  നടന്നു. കവിയും കഥാകാരിയുമായ ജയശ്രീ പള്ളിക്കലിന്റെയും മകള്‍ മാളവികാ ജയശ്രീയുടെയും പുസ്തകങ്ങളാണ് കോട്ടയം പ്രസ്‌ക്ലബ്ബ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്തകവി യും ഗാനരചയിതാവും മുന്‍ ചീഫ് സെകട്ടറിയുമായ K ജയകുമാര്‍ പ്രകാശനം ചെയ്തത്. ജയശ്രീ പള്ളിക്കലിന്റെ കറന്റ് ബുക്‌സ് പ്രസാധനം ചെയ്ത ,കടലിനെക്കാള്‍ നീലിച്ച്  കനലിനെക്കാള്‍ ചുവന്ന് എന്ന കവിതാ സമാഹാരവും ലോഗോസ് പട്ടാമ്പി പ്രസിദ്ധീകരിച്ച അഭിരാമിന്റെഅച്ഛന്‍ എന്ന ബാലസാഹിത്യ പരിസ്ഥിതി നാടകവും മാളവിക ജയശ്രീയുടെ എഥേറിയല്‍ മ്യൂസി്ങ്‌സ് എന്ന ആംഗലേയ കവിതാ സമാഹാരവുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. എഴുത്തുകാരായ ഇന്ദിര അശോക്, ഡി ശ്രീദേവി ജയശ്രീ പള്ളിക്കല്‍ എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിച്ചു. 


വായനയിലൂടെ സ്വാംശീകരിച്ച അറിവുകളിലൂടെയാണ് പ്രബുദ്ധ കേരളം രൂപപ്പെട്ടതെന്നും ഇപ്പോള്‍ എല്ലാ മേഖലകളിലും സോഷ്യല്‍ മീഡിയ ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഡോ കെ ജയകുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു  ഭാഷാപോഷിണി അസി. എഡിറ്റര്‍ KM വേണു ഗേപാല്‍ അധ്യക്ഷനായിരുന്നു.  കെ. സജീവ് കുമാര്‍, ഡോ. രാജേഷ് ബി സി ,എസ് ദേവമനോഹര്‍ എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ ആശംസ സന്ദേശം നല്‍കി. സുനിജ എസ്, മാധവ് മനോജ് എന്നിവരുടെ കാവ്യാലാപനവും നടന്നു. ഡി ശ്രീദേവി സ്വാഗതവും മാളവിക മറുമൊഴിയും ജയശ്രീ പള്ളിക്കല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments