Breaking...

9/recent/ticker-posts

Header Ads Widget

ബസുകള്‍ നിശ്ചിത ബസ് ബേകളില്‍ നിര്‍ത്തുന്നില്ലെന്ന് പരാതി



എം.സി റോഡിലെ ബസ് ബേകളില്‍ ബസുകള്‍ നിര്‍ത്താത്തത് മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാന്നും,   ബസുകള്‍ കവലകളില്‍ നിര്‍ത്താതെ നിശ്ചിത ബസ് ബേകളില്‍ നിര്‍ത്തുന്നതിനുള്ള നടപടി  സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് സ്റ്റീഫന്‍ ചാഴികാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 20 വര്‍ഷം മുന്‍പ് പുനര്‍ നിര്‍മ്മിച്ച എം.സി റോഡില്‍ ചിട്ടപ്പെടുത്തിയ സ്ഥലങ്ങളില്‍ ബസ് ബേകള്‍ ഭംഗിയായി നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ ബസ്സുകള്‍ നിര്‍ത്താത്തത് ഏറ്റുമാനൂര്‍ ടൗണ്‍ ,കാരിത്താസ്, കാണക്കാരി, വെമ്പള്ളി തുടങ്ങിയ കവലകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. 

ബന്ധപ്പെട്ട അധികാരികള്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയാല്‍ ഇത് നടപ്പാക്കാന്‍ കഴിയും.ബസുകള്‍ എല്ലാം തന്നെ ഇപ്പോള്‍ പ്രധാന ജംഗ്ഷനുകളില്‍ തന്നെയാണ് നിര്‍ത്തുന്നത്. ഇക്കാര്യത്തില്‍ അധികാരികള്‍  നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.സി റോഡില്‍ നിന്നും കോടതിപ്പടിയിലേക്കുള്ള റോഡ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ഓട നിര്‍മ്മിക്കണമെന്നും ,ടൗണ്‍ കുരിശുപള്ളിയുടെ മുന്നിലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് അതിരമ്പുഴ നീണ്ടൂര്‍ ഭാഗത്തേക്ക് ഉള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചു വിടണമെന്നും സ്റ്റീഫന്‍ ചാഴിക്കാടന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments