Breaking...

9/recent/ticker-posts

Header Ads Widget

ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം



ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ഒന്‍പതു വര്‍ഷത്തിനിടെ കേരളത്തിലെ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയിലും  അടിസ്ഥാന സൗകര്യങ്ങളിലും മികവു പുലര്‍ത്തുന്ന  പോലീസ് സ്റ്റേഷനുകള്‍ കേരളത്തിന്റെ  പ്രത്യേകതയാണ്.കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പോലീസ്   ഏറെ മുന്നിലാണ്.  കുറ്റാന്വേഷണത്തില്‍ ഇന്ന് യാതൊരു വിധത്തിലുമുള്ള ബാഹ്യമായ ഇടപെടലും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചങ്ങനാശേരി അരിക്കത്തില്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കേരളാ പോലീസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റാന്വേഷണ രംഗത്തും ക്രമസമാധാനപാലന രംഗത്തും മികച്ച പ്രവര്‍ത്തനമാണ് പോലീസിന്റേതെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.


അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.കൊടിക്കുന്നില്‍ സുരേഷ് എം.പി. ഓണ്‍ലൈനായി പങ്കെടുത്തു. എറണാകുളം റേഞ്ച് ഡി.ഐ.ജി. എസ്. സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, ജില്ലാ അഡിഷണല്‍ എസ്.പി. എ.കെ. വിശ്വനാഥന്‍, ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്‍, നഗരസഭാംഗം ബെന്നി ജോസഫ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ദീപ, ഡി.വൈ.എസ്.പി. കെ.പി. ടോംസണ്‍, സംഘടനാ പ്രതിനിധികളായ കെ.സി. സലിംകുമാര്‍, അനൂപ് അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി ഡിവൈ.എസ്.പി. ഓഫീസിനു സമീപമാണ് 3.5 കോടി രൂപ ചെലവഴിച്ചു പുതിയ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. പോര്‍ച്ച് ഏരിയ, സ്റ്റെയര്‍ റൂം ഉള്‍പ്പെടെ 1113 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇരുനിലക്കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.  താഴത്തെ നിലയില്‍ വെയിറ്റിങ് ഏരിയ, ഓഫീസ് മുറികള്‍, റെക്കോര്‍ഡിങ് മുറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രത്യേകം ലോക്കപ്പുകള്‍, ശൗചാലയങ്ങള്‍, യൂണിഫോം മാറ്റുന്നതിനുള്ള മുറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു.524 ചതുരശ്ര മീറ്ററുള്ള രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, തൊണ്ടിമുതല്‍ സൂക്ഷിക്കാനുള്ള മുറി, സി.പി.ഒ. വിശ്രമമുറി, എ.എസ്.ഐ, ജി.എസ്.ഐ. എന്നിവര്‍ക്കായുള്ള മുറികള്‍, അടുക്കള, സ്റ്റോര്‍ മുറി, ഡൈനിങ് ഏരിയ, ശുചിമുറി ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments