Breaking...

9/recent/ticker-posts

Header Ads Widget

97-2000 ബികോം ബാച്ചിന്റെ റീയൂണിയന്‍ നടന്നു



കുറവിലങ്ങാട് ദേവമാതാ കോളേജില്‍ 97-2000 ബികോം ബാച്ചിന്റെ റീയൂണിയന്‍   നടന്നു. സ്‌നേഹക്കൂട് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ PSശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗാത്മകതയിലൂന്നിയ തലമുറയെ  വാര്‍ത്തെടുക്കണമെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഓരോ കുട്ടിയുടെയും ഉള്ളിലുള്ള സര്‍ഗ്ഗശക്തി കണ്ടെത്തി അതിനെ പരിപോഷിപ്പിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതിന് സാധിക്കുന്നുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തില്‍ പോസിറ്റീവ് ചിന്തകള്‍ക്ക് പകരം നെഗറ്റീവ് മനോഭാവം വര്‍ധിച്ചു വരികയാണെന്നും, ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ താന്‍ വന്ന വഴി മറക്കരുത് എന്ന സന്ദേശവും  മുന്‍ ഗോവ ഗവര്‍ണര്‍  നല്‍കി നല്‍കി.  വെബ്‌സൈറ്റ് ലോഞ്ചിംഗ്,  പുസ്തക പ്രകാശനം, ഹാന്‍ഡ് ബുക്ക് റിലീസിഗ് എന്നിവയും   പി എസ് ശ്രീധരന്‍പിള്ള   നിര്‍വഹിച്ചു.  


പൂര്‍വ വിദ്യാര്‍ത്ഥി ജയിംസ് കെ ജയിംസ് അധ്യക്ഷനായിരുന്നു. ദേവമാത കോളേജ്  മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ്  ഡോ. തോമസ് മേനാച്ചേരി, ദേവമാതാ കോളേജ് പ്രിന്‍സിപ്പല്‍  ഡോ.സുനില്‍ സി മാത്യു, ബര്‍സാര്‍ ഫാ. ജോസഫ്  മണിയഞ്ചിറ, പ്രൊഫസര്‍ ടി.സി കുര്യാക്കോസ്, പ്രൊഫ.ജോര്‍ജ് മാത്യു, ഡോ.അനീഷ് തോമസ്, അനീഷ് ജോസഫ്, റോബിന്‍ ജോര്‍ജ്, എബിന്‍ കുര്യന്‍, എന്നിവര്‍ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച്  പൂര്‍വ വിദ്യാര്‍ഥികള്‍ ശേഖരിച്ച തുക ദുരിതമനുഭവിക്കുന്നവര്‍ക്കായി  കൈമാറി. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ ബി കോം  കോഴ്‌സ്  പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠന ചെലവും  വഹിക്കുവാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം തീരുമാനമെടുത്തു

Post a Comment

0 Comments