കുറവിലങ്ങാട് ദേവമാതാ കോളേജിലെ 1997- 2000 ബികോം ബാച്ചിന്റെ റീ യൂണിയന്‍ സ്‌നേഹക്കൂട് എന്ന പേരില്‍ 2,025 ആഗസ്റ്റ് 9 ന് നടക്കും. ശനിയാഴ്ചരാവിലെ 9.30ന് കുറവിലങ്ങാട് ദേവമാത കോളേജ്ല്‍ നടക്കുന്ന റീയൂണിയന്‍, ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വക്കറ്റ്.പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ റവ. ഫാദര്‍ തോമസ്, പ്രിന്‍സിപ്പല്‍ സുനില്‍ മാത്യു,എച്ച് ഓ ഡി അനീഷ് തോമസ്, തുടങ്ങിയവര്‍ പങ്കെടുക്കും. 97 - 2000 ബാച്ചിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സൗജന്യ വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പുകള്‍ കോളേജ് വികസന ഫണ്ട് എന്നിവ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ജയിംസ് പുല്ലാപ്പള്ളി, റോബിന്‍ ജോര്‍ജ്, അനീഷ് തോമസ്, അനീഷ് കുഴികൊമ്പില്‍ എന്നിവര്‍ പറഞ്ഞു.
0 Comments