ദലിത് സമുദായ മുന്നണി കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ഏറ്റുമാനൂര്‍ എസ്.എം. എസ്. എം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു. DSM ജനറല്‍ സെക്രട്ടറി അഡ്വ. പി. എ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ കെ വിജയകുമാര്‍ അധ്യക്ഷനായിരുന്നു. സംഘടന സെക്രട്ടറി ബിജോയ് ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ട്രഷറര്‍ സിഎം ദാസപ്പന്‍, സംസ്ഥാന ട്രഷറര്‍ കെ വത്സകുമാരി, സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമ്മ, ഫിലിപ്പ്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം. ഡി തോമസ്, സെക്രട്ടറിയേറ്റഗം പി.പി ജോയി, പി കെ കുമാരന്‍, അഡ്വ. എം.പി ജയപ്രകാശ്, ആര്‍ പ്രസന്നന്‍, ഇ കെ വത്സല, അജയകുമാര്‍, ജില്ലാ സെക്രട്ടറി ദിലീപ് കൈപ്പുഴ എന്നിവര്‍ സംസാരിച്ചു.
0 Comments