ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ നിന്നും കഞ്ഞികുഴി ഭാഗത്തേക്കുള്ള തിരുവഞ്ചൂര്‍ ഇറഞ്ഞാല്‍ കഞ്ഞിക്കുഴി റോഡ് തകര്‍ന്നു. ഏറ്റുമാനൂര്‍ പാലാ ആയര്‍ക്കുന്നം ഭാഗങ്ങളില്‍ നിന്നും കോട്ടയം നഗരത്തിലേയ്ക്കും റെയില്‍വേ സ്റ്റേഷനിലേക്കും മറ്റും എത്തുന്നതിനും നിരവധിയാളുകള്‍ ആശ്രയിക്കുന്ന വഴിയാണ് തകര്‍ന്നത്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള വാഹന യാത്ര ബുദ്ധിമുട്ടിലാകുകയാണ്. നിരവധി വാഹനങ്ങള്‍ ആണ് ഇതുവഴി കടന്നുപോകുന്നത് .
മഴയുള്ള സമയങ്ങളില്‍ റോഡിലെ കുഴികളില്‍ വെള്ളം കിട്ടിക്കിടക്കുന്നത് അപകടത്തിനും ഇടയാക്കുന്നുണ്ട് . മഴക്കാലം എത്തിയതോടെ ടാറിങ് ഇളകി കിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാകുകയാണ് . വളവുകള്‍ ഉള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ കുഴികള്‍ വെട്ടിച്ച് വരുന്നത് അപകടത്തിന് ഇടയാക്കുന്നു. ഈ സമയങ്ങളില്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിയാനും സാധ്യത ഏറെയാണ് . എത്രയും വേഗം റോഡിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് വാഹന യാത്രികരും നാട്ടുകാരും ആവശ്യപ്പെടുന്നു.
0 Comments