KSU കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജോബോയ് ജോര്‍ജ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. 28 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ പേരൂര്‍ എഫ് സി ജേതാക്കളായി. വൈക്കം മാലാല എഫ് സി, താഴത്തങ്ങാടി ഫീനിക്‌സ് എഫ് സി, എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്‍ദൊസ് കുന്നപ്പള്ളി എം.എല്‍ എ ഫൈനല്‍ മത്സരത്തില്‍ മുഖ്യാതിഥിയായി. വിജയികള്‍ക്ക് ഡിസിസി ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് ട്രോഫികള്‍ സമ്മാനിച്ചു.
മോന്‍സ് ജോസഫ് MLA യാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ജയ്ജിന്‍ കെ ജോജി അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോയ്, ജില്ലാ പ്രസിഡന്റ് കെ എന്‍ നൈസാം, അഡ്വ ജോര്‍ജ് പയസ്, ആന്മരിയ ജോര്‍ജ്, ജോണ്‍സി കവുങ്ങുംപള്ളി, ആഷിന്‍ അനില്‍, അഡ്വ ജിതിന്‍ ജോര്‍ജ്, വിപിന്‍ ആതിരമ്പുഴ മഹേഷ് കുമാര്‍, ജോസഫ് ജോണ്‍, സിറില്‍ റോയ്, എബിന്‍, ടോം ചെറിയാന്‍, ബേസില്‍ കൊമ്പനായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments