ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ നടത്തപ്പെടുന്ന ഹിന്ദു രക്ഷാ നിധി സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് മുന്‍ എം.ഡി സുരേഷ് കുമാര്‍ , പ്രീത സുരേഷ് എന്നിവരില്‍ നിന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹിരിദാസ് സ്വീകരിച്ചു.
മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ കുമ്മനം, സഹ സംഘടനാ സെക്രട്ടറി ആര്‍ ജയചന്ദ്രന്‍, സഹ ട്രഷറര്‍ കെ.ജി തങ്കച്ചന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി അനീഷ് എന്‍ പിള്ള, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ആഗസ്റ്റ് 1 മുതല്‍ 15 വരെയാണ് രക്ഷാനിധി സമാഹരണം. കോട്ടയം ജില്ലയിലെ 5 താലൂക്കുകളിലും വിവിധ പഞ്ചായത്തുകളിലും ഹിന്ദു രക്ഷാ നിധിയുടെ ഉദ്ഘാടനം നടന്നു. ഓഗസ്റ്റ് മൂന്നാം തീയതി കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മഹാസമ്പര്‍ക്ക യജ്ഞം നടത്തും.
0 Comments