Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.എസ്.പി.യു പാലാ സിവില്‍ സ്റ്റേഷനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി



കെ.എസ്.എസ്.പി.യു ളാലം ബ്ലോക്ക് കമ്മിറ്റിയുടെയും പാലാ ടൗണ്‍  കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലാ സിവില്‍ സ്റ്റേഷനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി . ടൗണ്‍ ബ്ലോക്ക്
 പ്രസിഡണ്ട് പി.വി സോമശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 


കെ.എസ്.എസ്.പി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജെ എബ്രഹാം തോണക്കര ധര്‍ണ്ണ  ഉദ്ഘാടനം ചെയ്തു. ടൗണ്‍ ബ്ലോക്ക് സെക്രട്ടറി എം.എന്‍ രാജന്‍, ളാലം ബ്ലോക്ക് സെക്രട്ടറി കെ.ജി വിശ്വനാഥന്‍, സി.ഐ ജെയിംസ്,എസ് സുഷമ, എ.കെ അമ്മിണി,ബേബി തോമസ്, അഡ്വ.സി.എം രവീന്ദ്രന്‍, ജോസ് എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു. ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശിക നല്‍കുക, മെഡിസെപ്പ് പദ്ധതി അപാകതകള്‍ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് ധര്‍ണ നടത്തിയത്.

Post a Comment

0 Comments