Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് 199 രൂപയുടെ മഹാത്ഭുതം



വിലക്കുറവിന്റെ വിപ്ലവവുമായി കോട്ടയത്ത് 199 രൂപയുടെ മഹാത്ഭുതം. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ബാഗുകളും  ഗൃഹോപകരണങ്ങളും ഗിഫ്റ്റ് ഐറ്റങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളുമടക്കമുള്ള സാമഗ്രികളാണ് 99, 149, 199 എന്നിങ്ങനെയുള്ള വിലകളില്‍ ലഭ്യമാവുന്നത്. എക്‌സിബിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 199 രൂപയുടെ മഹാത്ഭുത വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സിബിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എബി ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ചു. 

കെ. കാര്‍ത്തികേയന്‍ അധ്യക്ഷനായിരുന്നു. നൗഫല്‍ മടക്കത്താനം, വിമല്‍കുമാര്‍. ശരത് എ എസ് ,സാദിഖ് , നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹക്കാം മണ്ണാര്‍ക്കാട്  സ്വാഗതവും അരുണ്‍ രാജ് നന്ദിയും പറഞ്ഞു. ശനിയാഴ്ച വരെ ആദ്യം പര്‍ചെയ്‌സ് ചെയ്യുന്ന 500 പേര്‍ക്ക് ഒരു രൂപയ്ക് ബഡ്ഷീറ്റ് നല്‍കുന്നതടക്കമുള്ള ഓഫറുകളും വിസ്മയിപ്പിക്കുന്ന വിലക്കുറവും മേളയെ മഹാത്ഭുമാക്കുകയാണ്. വിലക്കുറവിനൊപ്പം ഗുണനിലവാരവും ഉറപ്പുവരുത്തിയാണ് കോട്ടയത്ത് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് മേളയുടെ സംഘാടകര്‍ പറഞ്ഞു.

Post a Comment

0 Comments