പരിശീലന പറക്കലിനിടയില്‍ താഴ്ന്നു പറന്ന ഹെലികോപ്റ്റര്‍ കൗതുകവും ഒപ്പം ആശങ്കയും പരത്തി. കാണക്കാരി, കിടങ്ങൂര്‍ പഞ്ചായത്തു കള്‍ക്കും, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിക്കും മുകളിലായി ഹെലികോപ്റ്റര്‍ ആറോളം പ്രാവശ്യമാണ് വട്ടമിട്ട് പറന്നത്. ക്ലാമറ്റം ഭാഗത്ത് ഈ ഹെലികോപ്റ്റര്‍ ഒരു സ്ഥലത്ത് പറന്ന് തന്നെ നില്‍ക്കുകയും, ഒരാള്‍ അതില്‍നിന്നും കുറച്ച് താഴേയ്ക്ക് തൂങ്ങി ഇറങ്ങുകയും, മുകളിലേയ്ക്ക് കയറിപ്പോവുകയും ചെയ്തു. രാവിലെ 10 മണിക്കും 12 മണിക്കും ഇടയിലായിരുന്നുപരിശീലന പറക്കല്‍.
0 Comments