Breaking...

9/recent/ticker-posts

Header Ads Widget

വൈദികരും കന്യാസ്ത്രീകളും ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മോന്‍സ് ജോസഫ് MLA



ഒഡീഷയിലെ ജലേശ്വര്‍ ഇടവക വികാരി ഫാ. ലിജോ നിരപ്പേലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി. ജോജോയും 2 കന്യാസ്ത്രീകളും ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മോന്‍സ് ജോസഫ് MLA പറഞ്ഞു.  മരിച്ചവര്‍ക്കുള്ള കുര്‍ബാന അര്‍പ്പിക്കാന്‍ വന്ന വൈദികരെയും കന്യാസ്ത്രീകളെയുമാണ് എഴുപതോളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍  അക്രമിച്ചത്. 

നിര്‍ഭാഗ്യകരമായ ഈ സംഭവം രാജ്യത്തിന്റെ മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യവും വ്യക്തി സ്വതന്ത്രവും മതേതരത്വ സംരക്ഷണവും തകര്‍ക്കുന്ന നടപടിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ജനസേവനത്തിന്റെ  പാതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈദികരെയും കന്യാസ്ത്രീകളെയും  നിരന്തരം വേട്ടയാടുന്ന മത തീവ്രവാദികളുടെ തെറ്റായ നിലപാട്  രാജ്യത്തിന്റ മതേതരത്വത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതാണെന്നു മോന്‍സ് ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ബിജെപി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. മോന്‍സ് ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ് ,  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ , ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരും ഫാദര്‍ ലിജോ നിരപ്പേലിന്റെ കുറവിലങ്ങാട്ടെ വസതി  സന്ദര്‍ശിച്ചു.ഫാദര്‍ ലിജോയുമായി മോന്‍സ് ജോസഫ് എംഎല്‍എ ഫോണില്‍ നേരിട്ട് സംസാരിക്കുകയും നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

Post a Comment

0 Comments