ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാരി ദിനം ആചരിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി-ഏറ്റുമാനൂര്‍ യൂണിറ്റായ ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ വ്യാപാരി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും പതാക ഉയര്ത്തലുംപ്രസിഡന്റ് എന്‍.പി.തോമസ് നിര്‍വഹിച്ചു. നോട്ടുനിരോധനം, ജി.എസ്.റ്റി., ഹരിതകര്‍മ്മ സേനാഫീസും മാലിന്യ സംസ്കരണ വിഷയങ്ങളും, ചില്ലറ വ്യാപാര മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഈ ദിനാചരണം തുടക്കം കുറിയ്ക്കുമെന്നു പ്രസിഡന്റ് എന്‍.പി.തോമസ് പറഞ്ഞു . സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ടി.എം. യാക്കൂബ് അദ്ധ്യക്ഷനായിരുന്നു. എന്‍.കെ. സുകുമാരന്‍ നായര്‍, ജോര്‍ജ്ജ് തോമസ് മുണ്ടയ്ക്കല്‍, എം.എന്‍. സജി മുരിങ്ങയില്‍, പി.സി. സുരേഷ്, രാജു താര, ശ്യാം ബഷീര്‍, വി.എം. മാത്യു, ജോസ്പോള്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു
0 Comments