ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലെന്റ് പ്രമോഷന് ഫോറം സംഘടിപ്പിച്ച സീസണ് 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ 'ഓര്‍മ്മ ഓറേറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം' തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സോജു സി ജോസ് നേടി. പ്രസംഗ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ എ ഡി ജി പി പി വിജയന് ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ തങ്ങളുടെ കര്‍മ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍മ്മ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി, മാണി സി കാപ്പന് എം എല്‍ എ, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, ചലച്ചിത്ര സംവീധായകന് ഭദ്രന് മാട്ടേല്‍, ചലച്ചിത്ര താരം വിന്‍സി അലോഷ്യസ്, ഓര്‍മ്മ ട്രസ്റ്റ് ബോര്‍ഡ് ചെയര്മാന് ജോസ് ആറ്റുപുറം, ചലച്ചിത്രതാരം സുവര്‍ണ്ണ മാത്യു, ചലച്ചിത്രനിര്‍മ്മാതാവ് ലിസി ഫെര്‍ണ്ണാണ്ടസ്, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഓര്‍മ്മ ടാലെന്റ് പ്രമോഷന് ഫോറം ചെയര്മാന് ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, ഷാജി ആറ്റുപുറം, കുര്യാക്കോസ് : മാണിവയലില്‍, ബെന്നി കുര്യന്, സോയി തോമസ്, ജോര്‍ജ് കരുണയ്ക്കല്‍, ടോമി ചെറിയാന് തുടങ്ങിയവര്‍ പ്രസംഗിച്ചു
ആദ്യഘട്ടത്തില്‍ 1700 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. പാലായില്‍ നടന്ന ഗ്രാന്റ് ഫിനാലേയില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ 60 പേരാണ് മത്സരിച്ചത്. 10 ലക്ഷത്തില്‍പരം രൂപ വിജയികള്‍ക്കു സമ്മാനമായി നല്കി. ഇതിനു പുറമേ ട്രോഫികളും സര്‍ട്ടിഫിക്കേറ്റുകളും സമ്മാനിച്ചു. സീനിയര്‍ മലയാളം വിഭാഗത്തില്‍ മദ്രാസ് കൃസ്ത്യന്‍ കോളജിലെ ബ്ലെസി ബിനു ഒന്നാം സ്ഥാനവും 50000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി. സീനിയര്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ പാലക്കാട് കാണിക്ക മാതാ കോണ്‍വെന്റ് ഇ എം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീയാ സുരേഷ് 50000 രൂപയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗം മലയാളത്തില്‍ കോഴിക്കോട് ബാലുശ്ശേരി ജി എച്ച് എസ് എസ്സിലെ അര്‍ച്ചന ആര് വി 25000 രൂപയുടെ ഒന്നാം സമ്മാനം നേടി.ജൂനിയര്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ 25000 രൂപയുടെ ഒന്നാം സ്ഥാനം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കൂളിലെ നിയ മരിയ ജോബി നേടി.
0 Comments