പാലായുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കണമെന്ന് ജോസ്.കെ.മാണി എം.പി. ജനം ചുമതല ഏല്പിച്ച വരുടെ അലംഭാവത്തിലും അവഗണനയിലും പാലായ്ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിയ്ക്കുവാന്‍ പാലായില്‍ യുവജന മുന്നേറ്റം നടക്കുകയാണെന്നും കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി.പറഞ്ഞു. പാലായില്‍ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ യുവജനമാര്‍ച്ചിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പത്ത് വര്‍ഷം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോട്ടയം ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിറഞ്ഞ ഒരു എഡ്യൂക്കേഷന്‍ ഹബ് ആക്കി മാറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക വികസന ഫണ്ട് ചിലവഴിച്ചുള്ള വികസനത്തില്‍ മാത്രം ഒതുക്കുന്ന പരിപാടികളല്ല വേണ്ടത്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാവണമെന്നും പാലായുടെ നഷ്ടപ്രതാപം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് കുട്ടി വരിക്കയില്‍ അദ്ധ്യക്ഷത വഹിച്ചു.ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, മുന്‍ എം.പി.തോമസ് ചാഴികാടന്‍,പ്രമോദ് നാരായണന്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്, സിറിയക് ചാഴികാടന്‍,പ്രൊഫ. ലോപ്പസ് മാത്യു, സാജന്‍ തൊടുക, ടോബിന്‍ കെ.അലക്‌സ്, ബൈജു പുതിയിടത്തുചാലില്‍, ജയിംസ് പൂവത്തോലി എന്നിവര്‍പ്രസംഗിച്ചു.
04.
0 Comments