പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡിന് എതിര്‍വശം ഈരാറ്റുപേട്ട തൊടുപുഴ ഭാഗത്തേക്കുള്ള ബസ്സ്‌റ്റോപ്പില്‍ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. നിരവധി സ്‌കൂള്‍ കുട്ടികളും സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അടക്കം ഉള്ളവര്‍ മഴയും വെയിലുമേറ്റാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്.
മഴപെയ്താല്‍ യാത്രക്കാര്‍ ഇവിടുത്തെ പഴയ കെട്ടിടത്തിന്റെ വരാന്തയില്‍ കയറി നില്‍ക്കേണ്ട അവസ്ഥയാണ്. ജനറല്‍ ആശുപത്രി ജംഗ്ഷനും ളാലം പാലം ജംഗ്ഷനും ഇടയില്‍ ടൗണ്‍സ്റ്റാന്റിനു സമീപത്തുള്ള ബസ്സ സ്റ്റോപ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണെങ്കിലും ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സൗകര്യ പ്രദമായ രീതിയില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിയ്ക്കണമെന്നആവശ്യമുയരുകയാണ്.
0 Comments