ശക്തമായ കാറ്റില്‍ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ഇളകിമാറിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി. പാലാ ടൗണ്‍ബസ് സ്റ്റാന്റില്‍ റിവര്‍ വ്യൂ റോഡിനോടു ചേര്‍ന്നു
കോട്ടയം ഭാഗത്തേക്ക് ഉള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളിലാണ് ഇരുമ്പു ഷീറ്റുകള്‍ അപകടകരമായ രീതിയില്‍ തൂങ്ങി നിന്നിരുന്നത്. ശക്തമായ കാറ്റിലാണ് ഇരുമ്പ് ഷീറ്റുകള്‍ ഇളകി മാറിയത് . യാത്രക്കാര്‍ക്ക് അപകഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നഗരസഭ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം ഫയര്‍ഫോഴ്‌സ് എത്തി ഷീറ്റുകള്‍ ഉറപ്പിച്ചത്.
0 Comments