Breaking...

9/recent/ticker-posts

Header Ads Widget

സെബാസ്റ്റ്യനെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി.



ദുരൂഹ സാഹചര്യത്തില്‍ കാണാതായ  സ്ത്രീകളുടെ തിരോധാനക്കേസ്സില്‍ പോലീസ് പിടിയിലായ പ്രതി സെബാസ്റ്റ്യനെ ഏറ്റുമാനൂര്‍ കോടതിയില്‍  ഹാജരാക്കി. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഹാജരാക്കിയ പ്രതിയെ  കോടതി വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസത്തേക്കാണ്  ഏറ്റുമാനൂര്‍ മജിസ്ട്രറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചില്ലെന്നും തനിക്ക് നിയമ സഹയം വേണമെന്നും സെബാസ്റ്റ്യന്‍ കോടതിയില്‍ പറഞ്ഞു. 


ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച്  ബുധനാഴ്ച പ്രതി സെബാസ്റ്റ്യന്റെ  വീട്ടുവളപ്പിലും, സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭന്‍ എന്നിവരുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. രണ്ട് സംഘമാണ് നിലവില്‍ ഈ  കേസ് അന്വേഷിക്കുന്നത്. അതിരമ്പുഴ സ്വദേശിനിയയ ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രതി സെബാസ്റ്റ്യന്‍  നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്.

Post a Comment

0 Comments