Breaking...

9/recent/ticker-posts

Header Ads Widget

ഒരേയൊരു മതേതര പാര്‍ട്ടി ബിജെപിയാണെന്ന് ഷോണ്‍ ജോര്‍ജ്.



കേരളത്തിലുള്ള ഒരേയൊരു മതേതര പാര്‍ട്ടി  ബിജെപിയാണെന്ന് ഷോണ്‍ ജോര്‍ജ്. ക്രിസ്മസിന് ഇനിയും കേക്കുമായി പോകുമെന്നും ഷോണ്‍ ജോര്‍ജ്  കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്മസിന്  കേക്കുമായി പോകേണ്ടെന്ന് പറഞ്ഞ ക്ലിമീസ് പിതാവ് കഴിഞ്ഞ ദിവസം കത്തോലിക്കാ ബാവയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ രാജീവ് ചന്ദ്രശേഖറിനെ വിളിച്ചിരുന്നു. അദ്ദേഹവും ഒത്ത്  അത്താഴവും കഴിച്ചു കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. ക്രിസ്മസിന് കേക്കുമായും. ഓണത്തിന് ചിപ്‌സുമായും പോകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ഒരു മതേതര പാര്‍ട്ടിയെയൂള്ളൂ, അത് ബിജെപിയാണ്. ബാക്കിയെല്ലാവരും പൊളിറ്റിക്കല്‍ ഇസ്ലാമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. യുഡിഎഫിനുള്ളില്‍ മുസ്ലീംലീഗ് വെറും കറിവേപ്പിലയാണ്. ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണെന്നും എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മറ്റ് പാര്‍ട്ടികള്‍ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഷോണ്‍ ജോര്‍ജ്ആരോപിച്ചു.



Post a Comment

0 Comments