2025 ലോക ബുക്ക് ലവേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ റീഡിങ് ക്ലബ്ബിന്റെയും എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.. അലക്‌സ് ജോര്‍ജ്, റീഡിങ് ക്ലബ് ടീച്ചര്‍ ഇന്‍ ചാര്‍ജ് ഡോ. ജിലു ജി എട്ടാനിയില്‍, സയന്‍സ് ക്ലബ് ടീച്ചര്‍ ഇന്‍ ചാര്‍ജ് ഡോ. ആന്‍ മേരി തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. റെജിമോന്‍ സ്‌കറിയ പുസ്തകങ്ങള്‍ സ്വീകരിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി നമിത എം ശര്‍മ, റീഡിങ് ക്ലബ് സെക്രട്ടറി അമല്‍ ജോര്‍ജ്, സയന്‍സ് ക്ലബ് സെക്രട്ടറി അശ്വതി കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments