ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പട്ടിത്താനം ഭാഗത്തു താമസക്കാരിയായ യുവതിയുടെയും പിതാവിന്റെയും പക്കല്‍ നിന്ന് മൂന്ന് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എഴുപത് രൂപ തട്ടിയെടുത്ത കേസിലെ പ്രതി തിരുമാറാടി കാക്കൂര്‍ കുഴിവേലിക്കണ്ടത്തില്‍ ശരത് ശശിയാണ് ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയിലായത്. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അന്‍സല്‍ എ. എസ്സ് ന്റെ നേതൃത്വത്തില്‍ SI - മാരായ അഖില്‍ദേവ് എ. എസ്, ആഷ്‌ലി രവി, റെജിമോന്‍ സി.ടി, SCPO സുനില്‍ കുര്യന്‍, CPO മാരായ അനീഷ് വി.കെ, അജിത്ത് എം. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് മലയാറ്റൂര്‍ ഭാഗത്തു നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
0 Comments