കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കൊട്ടാരക്കര അഭിവിഹാറില്‍ അഭിരാജ് ആണ് അറസ്റ്റിലായത്. ജൂലായ് 21 നാണ ഇയാള്‍ ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളില്‍ കയറി മോഷണം നടത്തിയത്. കിടപ്പുമുറിയുടെ അലമാരയില്‍ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 18 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഇയാള്‍ മോഷ്ടിച്ചെടുത്തത്. വീട്ടിലുള്ളവര്‍ ആശുപത്രിയില്‍ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പ്രദേശത്തുകൂടി കോട്ടിട്ട് ബൈക്കില്‍ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി Dysp സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ IPSHO ശ്യാംകുമാര്‍ , SI സുനേഖ് SCPO വിനീത് , CPO സുജിത് MV, CPO ജോസ് ജോസ് ,cpo വൈശാഖ് Cpo വിമല്‍ എന്നിവര്‍ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഉടനീളം വിവിധ സ്റ്റേഷനുകളിലായി 24 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
0 Comments