Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ വി കെ സന്തോഷ് കുമാര്‍ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി



സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി ആയി അഡ്വ വി കെ സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ആയി വൈക്കത്ത് നടന്നു വന്ന ജില്ലാ സമ്മേളനം ഏക കണ്ഠമായാണ്പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. എ ഐ ടീ യു സി ജില്ലാ സെക്രട്ടറി യായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.  പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആയും, പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് . 1978 ല്‍ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈ സ്‌കൂളില്‍ എ ഐ എസ് എഫ്  യൂണിറ്റ് സെക്രട്ടറി ആയി സംഘടനാ പ്രവര്‍ത്തനത്തില്‍ തുടക്കമിട്ട അഡ്വ വി കെ സന്തോഷ്‌കുമാര്‍ എ ഐ എസ് എഫിന്റെ ജില്ലാ സെക്രട്ടറി  എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി  മീനച്ചില്‍ താലൂക്ക് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി സിപിഐ പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.

 നിലവില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ആണ്.  എ ഐ ടീ യൂ സി ജില്ലാ സെക്രട്ടറിയും എ ഐ ടീ യു സി ദേശീയ കൗണ്‍സില്‍ അംഗം,  മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, മീനച്ചില്‍ മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് , സപ്ലൈകോ എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ചുമട്ടു തൊഴിലാളി യൂണിയന്‍, നിര്‍മാണ തൊഴിലാളി യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു വരുന്നു.  നിലവില്‍ സംസ്ഥാന മിനിമം വേജ്  ബോര്‍ഡ് അഡൈ്വസറി മെമ്പര്‍ കൂടിയാണ് അഡ്വ. VK സന്തോഷ് കുമാര്‍

Post a Comment

0 Comments