Breaking...

9/recent/ticker-posts

Header Ads Widget

ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ ശുചീകരിച്ചു



കിടങ്ങൂര്‍ പാലാ റോഡില്‍ മംഗളാരാം ജംഗ്ഷനിലെ കാടുപിടിച്ച് കിടന്ന ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ക്ക് ശാപമോക്ഷം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെയിറ്റിംഗ് പരിസരവും ശുചീകരിച്ചു. കാത്തിരുപ്പ് കേന്ദ്രങ്ങള്‍ക്കു ചുറ്റും കുറ്റിച്ചെടികള്‍ വളര്‍ന്നും മാലിന്യം വലിച്ചെറിഞ്ഞതും മൂലം യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നത് കഴിഞ്ഞ ദിവസം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇഎം ബിനുവിന്റെ നിര്‍ദേശപ്രകാരം തൊഴിലാളികളെത്തി ഇരുവശങ്ങളിലുമുള്ള കാത്തിരുപ്പുകേന്ദ്രങ്ങള്‍ ശുചീകരിക്കുകയായിരുന്നു.



Post a Comment

0 Comments