കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ നടപ്പാക്കുന്ന യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പിറയാര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നടന്നു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ഇ എം ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ അധ്യക്ഷ ആയിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സബിത എസ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് പി ജി, വിജയന്‍ കെ. ജി, ദീപലത, മുന്‍ പ്രസിഡന്റ് തോമസ് മാളിയേക്കല്‍ , ഷീന അനീഷ് എന്നിവര്‍ സംസാരിച്ചു. യോഗ പരിശീലക ഇന്ദുജ ഭായി കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി.
0 Comments