Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത്ഫ്രണ്ട് Mന്റെ നേതൃത്വത്തില്‍ യുവജന റാലി



പാലായില്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ കരുത്ത്  വിളിച്ചറിയിച്ച്  യൂത്ത്ഫ്രണ്ട് Mന്റെ നേതൃത്വത്തില്‍ യുവജന റാലി നടന്നു. പാലാ കിഴതടിയൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കുരിശുപളളി കവലയില്‍ സമാപിച്ചു. യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക് ചാഴികാടന്‍ യുവജന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി വരിക്കയില്‍, ടോബിന്‍ കെ.അലക്‌സ്, ബൈജു പുതിയിടത്തുചാലില്‍, ഡിനോ ചാക്കോ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പില്‍ സുനില്‍ പയ്യപ്പിള്ളി, ജയിംസ് പൂവത്തോലി, അവിരാച്ചന്‍ ചൊവ്വാറ്റുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പന്ത്രണ്ട് പഞ്ചായത്തുകളില്‍ നിന്നും പാലാ നഗരസഭയില്‍ നിന്നും യുവജനങ്ങള്‍ ചുവപ്പും വെള്ളയും കലര്‍ന്ന ദ്വിവര്‍ണ്ണ തൊപ്പി അണിഞ്ഞ് പതാകയും ഏന്തിയാണ് റാലിയില്‍ പങ്കെടുത്തത്.



Post a Comment

0 Comments