Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും പ്രഭാഷണ പരമ്പരയും



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീ ക്ഷേത്രത്തില്‍  നവരാത്രി മഹോത്സവവും പ്രഭാഷണ പരമ്പരയും സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ദീപാരാധനയും തുടര്‍ന്ന്  5-ാമത് പ്രഭാഷണ പരമ്പരയുടെ ഭദ്രദീപ പ്രകാശനവും നടക്കും.  
ഓണംതുരുത്ത് അജിതന്‍ നമ്പൂതിരി, ദേവീ മാഹാത്മ്യത്തെക്കുറിച്ച്  പ്രഭാഷണം നടത്തും. 28 ന് വൈകിട്ട് 7 മണിക്ക്  ഡോ. കണ്ണന്‍ പരമേശ്വരന്‍ (ഡയറക്ടര്‍, ജീവാത്മാ ഫൗേണ്ടഷന്‍) ക്ഷേത്ര സങ്കല്പത്തെക്കുറിച്ച് പ്രഭാഷണം നടത്തും. 29 ന് തിങ്കളാഴ്ച വൈകിട്ട്  പൂജവെയ്പ്പ്, തുടര്‍ന്ന് 7 ന് യോഗാചാര്യന്‍ സജീവ് പഞ്ചകൈലാസിയുടെ പ്രഭാഷണവും നടക്കും.  30 ചൊവ്വാഴ്ച 7 ന് സുനില്‍ കുര്യന്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍)   പോലീസും പൊതുജനങ്ങളും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. ഒക്ടോബര്‍ 1 ന് മഹാനവമി - ആയുധപൂജ. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍. ഒക്ടോബര്‍ 2 ന് രാവിലെ 6 ന് വിശേഷാല്‍ പൂജകള്‍,  7.30 ന് വിജയദശമി, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.


Post a Comment

0 Comments