CPM ജില്ലാ കമ്മറ്റിയംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഏറ്റുമുട്ടുന്ന  ഏറ്റുമാനൂര്‍ നഗരസഭയിലെ 30 ആം വാര്‍ഡില്‍ പ്രചരണം ശക്തമാകുന്നു. ല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏറ്റുമാനൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വക്കേറ്റ് വി.ജയപ്രകാശും കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റും ഏറ്റുമാനൂര്‍ സഹകരണ ബാങ്ക്  മുന്‍പ്രസിഡന്റ് ജോയ് പൂവംനില്‍ക്കുന്നതിലും  മത്സരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാബുവും, സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന  ബിനീഷ് സ്വതന്ത്രനായും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസിനും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും  അഭിമാന പോരാട്ടമാണ് ഇവിടെ. ഏറ്റുമാനൂര്‍ നഗര സഭയിലെ 36  വാര്‍ഡുകളിലെക്കു നടക്കുന്ന ഇലക്ഷനില്‍ ജനം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം ആണ് മുപ്പതാം വാര്‍ഡില്‍ നടക്കുന്നത്. നാല്  തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ നിന്ന് വിജയിച്ചത്. വാര്‍ഡ് തിരികെ പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫിന്റെ പ്രചരണം. NDA സ്ഥാനാര്‍ത്ഥിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശക്തമായ പ്രചാരണമാണ് നടത്തുന്നത്.