Breaking...

9/recent/ticker-posts

Header Ads Widget

ട്രയിനില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു



ഓടുന്ന ട്രയിനില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. കുറുപ്പുന്തറ  റയില്‍വേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. എറണാകുളം കലൂരിലെ ഹോട്ടല്‍ ജീവനക്കാരനായ ആഷിക്ക്  എന്ന 38 കാരനാണ്   പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് എത്തി യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റി.



Post a Comment

0 Comments