അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് മാത്യു വില്‍സണ്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി, അണ്ണാ ഹസേരയുടെ ചിറകിന് കീഴില്‍ മുളച്ചതല്ലെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഉണ്ടായതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യ സംരക്ഷണത്തിനായി അഴിമതി വിരുദ്ധ ഭരണ സംവിധാനങ്ങളാണ് സമസ്ത മേഖലകളിലും ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വിവിധ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട കാംബെയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡണ്ട്.
കുറുപ്പന്തറ ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ടി ഡി ദേവസ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോയ് തോമസ് ആനി തോട്ടത്തില്‍, ആം ആദ്മി പാര്‍ട്ടി നേതാക്കളായ ഡോക്ടര്‍ സെലിന്‍ ഫിലിപ്പ്, രാജീവ്, അലി സുജാത്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഡോക്ടര്‍ സബീന എബ്രഹാം ചെമ്മലക്കുഴി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി സിജു ജോസഫ്, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥി ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥി സംഗമവും നടന്നു


.webp)


0 Comments