കുറുപ്പന്തറ സെന്റ് തോമസ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കരോള്‍ പാപ്പാ മത്സരം നടന്നു. 11 വാര്‍ഡുകളില്‍ നിന്നും എത്തിയ യുവതി യുവാക്കള്‍, മുതിര്‍ന്നവര്‍, കൊച്ചുകുട്ടികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി കൊണ്ടാണ് പാപ്പാ മത്സരവും, കരോള്‍ ഗാന മത്സരവും നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മുപ്പതിന് ആരംഭിച്ച വിശുദ്ധ കുര്‍ബാനയോടു കൂടി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.





0 Comments