Breaking...

9/recent/ticker-posts

Header Ads Widget

ബസ് ക്രയിനില്‍ ഇടിച്ചു


ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ക്രയിനില്‍ ഇടിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ വിളക്കുംമരുതില്‍ രാവിലെ 9.30 യോടെയായിരുന്നു സംഭവം. തോടനാല്‍ റോഡില്‍ നിന്നും മെയിന്‍ റോഡി ലേക്കിറങ്ങി വന്ന ക്രയിനിന്റെ സൂമിലാണ് ബസ്സിടിച്ചത്. നിയന്ത്രണം വിട്ട ബസ്സിന് പിന്‍ഭാഗത്ത് കാറും ഇടിച്ചു. ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ബസ്സിന്റെ പിന്നിലിടിച്ച കാറിനും കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു . ആന്ധ്രയില്‍ നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.




Post a Comment

0 Comments