2025 ലെ മികച്ച തിരക്കഥയ്ക്കുള്ള ( അഡാപ്‌റ്റേഷന്‍) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി അംഗം കൂടിയായ ലാജോ ജോസിനെ അനുമോദിച്ചു. ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍ അരവിന്ദാക്ഷന്‍ നായര്‍ പൊന്നാട അണിയിച്ചും വൈസ്.പ്രസിഡന്റ്
ജോസഫ് പോള്‍ മൊമെന്റോ നല്‍കിയുമാണ് ആദരിച്ചത്. സരിത ലാജോ, ഫാസ് സെക്രട്ടറി കെ.എന്‍ പ്രദീപ് കുമാര്‍, ട്രഷറര്‍ കെ.എന്‍ സോമദാസന്‍, ജോ. സെക്രട്ടറി ശ്രീകുമാര്‍ പണിക്കര്‍ തുടങ്ങിയവര്‍ അനുമോദന ചടങ്ങില്‍ പങ്കുചേര്‍ന്നു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പ്രോഗ്രാമിനോട് അനുബന്ധിച്ച് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു ആദരവ് നല്‍കിയത്.


.webp)


0 Comments