Breaking...

9/recent/ticker-posts

Header Ads Widget

എല്‍.ഇ.ഡി. സ്‌ക്രീനിങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം



ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 ബിയുടെയും റീജിയന്‍ 14 വുമണ്‍സ് ഫോറത്തിന്റെയും ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും സ്‌കൂള്‍ ടീന്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.ഇ.ഡി. സ്‌ക്രീനിങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ഫാ.അബ്രഹാം തകടിയേല്‍ നിര്‍വഹിച്ചു .
പ്രിന്‍സിപ്പല്‍  ജയ്‌സണ്‍ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലയണ്‍സ്  ചീഫ് കോര്‍ഡിനേറ്റര്‍  സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍  ജോജി അബ്രാഹം, ലയണ്‍സ് വുമണ്‍ ഫോറം ചെയര്‍പേഴ്‌സണ്‍  സുരമ്യ വര്‍ഗീസ്, NSS പ്രോഗ്രാം ഓഫീസര്‍ ഗീതു മരിയ സണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌ക്കൂള്‍ NSS യൂണിറ്റ്, ടീന്‍സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി. 1400 കുട്ടികള്‍ പങ്കെടുത്തു.


Post a Comment

0 Comments