Breaking...

9/recent/ticker-posts

Header Ads Widget

സ്ഥാനാര്‍ത്ഥി കിടപ്പിലാണ്. പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തകരും



വീട് കയറിയുള്ള പ്രചരണത്തിന് സ്ഥാനാര്‍ത്ഥി ഇല്ലെങ്കിലും, പ്രചരണത്തില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് അതിരമ്പുഴ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മത്സരിക്കുന്ന ഓമന ബാലകൃഷ്ണന്‍.  എല്‍ഡിഎഫ് പാനലില്‍ സിപിഐ പ്രതിനിധിയായി  നാമ നിര്‍ദ്ദേശ പത്രിക കൊടുക്കുന്ന ദിനത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ ഓമന ബാലകൃഷ്ണന്‍ വീട്ടില്‍ വിശ്രമത്തിലാണ്. സ്വന്തം കാര്യങ്ങള്‍ക്ക് പോലും പരസഹായം വേണ്ട നിലയിലാണ് ഇപ്പോള്‍ ഇവര്‍. എന്നാല്‍ ഇവര്‍ തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച് ഒട്ടും ആശങ്കയിലല്ല. 
വാര്‍ഡിലെ ആളുകള്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറമായി  തന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതയാണ് ഓമന ബാലകൃഷ്ണന്‍ പറയുന്നത്. 45 വര്‍ഷമായി  പ്രവര്‍ത്തിച്ചു പോരുന്ന രാഷ്ട്രീയപ്രസ്ഥാനമാണ് സിപിഐ. ഈ പ്രസ്ഥാനത്തിലൂടെ നേടിയ കരുത്തും ആത്മവിശ്വാസവും സമൂഹത്തോടുള്ള കടപ്പാടുമാണ്  ജനപ്രതിനിധി ആകുവാനുള്ള നിയോഗം ഏറ്റെടുത്തതിനു പിന്നില്‍ എന്നും ഇവര്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ വീട്ടില്‍ തന്നെ ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രചരണത്തിന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നതും വിലയിരുത്തുന്നതും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അജിത സുനിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഓമന സജിയും ആണ് മത്സര രംഗത്ത് ഉള്ളത്.


Post a Comment

0 Comments