Breaking...

9/recent/ticker-posts

Header Ads Widget

ദിദ്വിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ആരംഭിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ്  ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ദിദ്വിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ഐക്രാസ്റ്റ് 2025 ആരംഭിച്ചു. കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം സിഡിറ്റ് മുന്‍ ഡയറക്ടറും കേരള സര്‍വകലാശാല ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ.  ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍  നിര്‍വഹിച്ചു. നിര്‍മ്മിത ബുദ്ധിയുടെ മുന്നേറ്റത്തില്‍ നൈതികതയും ധാര്‍മ്മികതയും ചര്‍ച്ചയാവണമെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് മാനേജര്‍ റവ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ. സിബി ജോസഫ് , കോഴ്‌സ് കോഡിനേറ്ററും ബര്‍സാറുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ , ഐ ക്യു എ സി കോഡിനേറ്ററും കോണ്‍ഫറന്‍സ് കണ്‍വീനറുമായ ഡോ സുമേഷ് ജോര്‍ജ്  തുടങ്ങിയവര്‍ സംസാരിച്ചു. 
കോണ്‍ഫറന്‍സിന്റെ പ്ലീനറി സെഷനില്‍ കൊച്ചിന്‍ സര്‍വ്വകലാശാല അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ചിലെ സയന്റിസ്റ്റ് ഡോ. അജില്‍ കെ. എസ്. , സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. വിന്‍സന്റ് മാത്യു എന്നിവര്‍ പ്രഭാഷണം നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള സയന്‍സ് സോഷ്യല്‍ സയന്‍സ് മേഖലയിലെ വിദഗ്ധര്‍ ചെയര്‍ ചെയ്യുന്ന തുടര്‍ന്നുള്ള സെഷനുകളില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും  ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കോണ്‍ഫ്രന്‍സ് ചൊവ്വാഴ്ച്ച സമാപിക്കും


Post a Comment

0 Comments