Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കൊടിയേറി.



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. പള്ളി വികാരി ഫാദര്‍ മാത്യു പടിഞ്ഞാറെക്കുറ്റ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഫാദര്‍ എബ്രഹാം കാടാത്തുകളം അസിസ്റ്റന്റ് വികാരിമാരായ ഫാദര്‍ അനീഷ് കാമിച്ചേരി, ഫാദര്‍ അലന്‍ മാലിത്തറ, ഫാദര്‍ ടോണി മണക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.  വിശുദ്ധ കുര്‍ബാന ലദീഞ്ഞ് , മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസുദേന്തി വാഴ്ച എന്നിവയും നടന്നു. വൈകിട്ട് ആറിന് കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ നിന്നുള്ള കഴുന്നു  പ്രദക്ഷിണം.. ചൊവ്വാഴ്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ 24, 25 തീയതികളില്‍ നടക്കും.



Post a Comment

0 Comments