Breaking...

9/recent/ticker-posts

Header Ads Widget

ബിജെപിയുടെ ബൂത്ത് പ്രസിഡന്റിനെ ലഹരി മാഫിയാ സംഘം ആക്രമിച്ചതില്‍ പ്രതിഷേധം.



ഏറ്റുമാനൂരില്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റിനെ ലഹരി മാഫിയാ സംഘം ആക്രമിച്ചതില്‍ പ്രതിഷേധം.  ഏറ്റുമാനൂര്‍ നഗരസഭ, 54-ാം നമ്പര്‍ ബൂത്ത് പ്രസിഡണ്ട് ശിവപ്രസാദിനാണ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ മര്‍ദനമേറ്റത്.  സംഭവത്തില്‍  പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍  പ്രകടനവും പ്രതിഷേധയോഗവും നടത്തി. വെള്ളിയാഴ്ച വൈകിട്ട് വള്ളിക്കാട് കവലയില്‍ നടന്ന പ്രതിഷേധയോഗം ബിജെപി നേതാവ് വി.ആര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.  പുന്നത്തറ യൂണിറ്റ് പ്രസിഡണ്ട് മധു പുന്നത്തുറ, ടി.ആര്‍ രാജേഷ്, സനീഷ് ഗോപി, കെ.വി സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. മയക്കുമരുന്ന്  മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.



Post a Comment

0 Comments