Breaking...

9/recent/ticker-posts

Header Ads Widget

ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡ് ജേക്കബ് ജോര്‍ജിന്റെ ഒറ്റയാള്‍ പ്രകടനം



ഏറ്റുമാനൂര്‍ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍  ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡ് ജേക്കബ് ജോര്‍ജിന്റെ ഒറ്റയാള്‍ പ്രകടനം ശ്രദ്ധേയമായി. ശനിയാഴ്ച അനുഭവപ്പെട്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കഴിയ്ക്കുവാന്‍ വേനല്‍ചൂടിനെ പോലും വകവയ്ക്കാതെയാണ് ജേക്കബ് ജോര്‍ജ് നിരത്തിലിറങ്ങിയത്.  അതിസാഹസികമായി  ഹോം ഗാര്‍ഡ് ജേക്കബ് ജോര്‍ജ് ഒറ്റയ്ക്കാണ് ഗതാഗത നിയന്ത്രണം നടത്തിയത്. 

എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, പാലാ ,മെഡിക്കല്‍ കോളേജ്, നീണ്ടൂര്‍, കൈപ്പുഴ, റോഡുകളില്‍ നിന്നും കൂടാതെ ഏറ്റുമാനൂര്‍  പ്രൈവറ്റ്  ബസ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍  നിന്നും ഒഴുകിയെത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍  സെന്‍ട്രല്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം നിലവിലില്ല. ഏറ്റുമാനൂരിലെ ഗതാഗത നിയന്ത്രണത്തിനായി  ട്രാഫിക് പോലീസ് യൂണിറ്റ് വേണമെന്ന ആവശ്യമുയരുകയാണ്. വിവിധ സംഘടനകളും ഇതിനായി ശബ്ദമുയര്‍ത്തുണ്ട്.  ദീര്‍ഘദൂര  യാത്രക്കാര്‍ അടക്കമുള്ളവര്‍ക്ക് മണിക്കൂറുകളുടെ സമയനഷ്ടവും ഇന്ധനഷ്ടവുമാണ് ഉണ്ടാകുന്നത്. നിത്യേന 100 കണക്കിന് ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ റോഡ് സുരക്ഷ സംവിധാനങ്ങള്‍ ക്രമപ്പെടുത്തുവാന്‍  ട്രാഫിക് പോലീസ് യൂണിറ്റും, ഗതാഗത നിയന്ത്രണ സംവിധാനങ്ങളും വേണമെന്നും  ബൈപ്പാസ് ഉപയോഗപ്പെടുത്തണമെന്നുമാണ് ആവശ്യം ഉയരുന്നത്.


Post a Comment

0 Comments