കുടുംബശ്രീ ജില്ലാ മിഷന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച 'കഫെ കുടുംബശ്രീ' ഭക്ഷ്യമേളയ്ക്ക് വൈക്കം ബീച്ച് ഗ്രൗണ്ടില്‍ ഉജ്ജ്വല തുടക്കമായി. മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍ നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സല്‍ബി ശിവദാസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍ ഒരുക്കുന്ന രുചികരമായ വിഭവങ്ങളും തനത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നു. ലൈവ് ഫുഡ് സ്റ്റാളുകള്‍, ലൈവ് ജ്യൂസ് കൗണ്ടറുകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രാദേശിക രുചികളോടൊപ്പം വിവിധ ജില്ലകളിലെ വിഭവ വൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്ക് അനുഭവിക്കാനാവും. മേളയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ബാലസഭ കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നു. കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭങ്ങളുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലും 'കഫെ കുടുംബശ്രീ' ഭക്ഷ്യമേള നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.





0 Comments