Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.എസ്.പി.യു പേരൂര്‍ വില്ലേജ് യൂണിറ്റിന്റെ 16-ാമത് വാര്‍ഷിക പൊതുയോഗം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്  യൂണിയന്‍  പേരൂര്‍ വില്ലേജ് യൂണിറ്റിന്റെ  16-ാമത് വാര്‍ഷിക പൊതുയോഗം പേരൂര്‍ വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. വാര്‍ഷിക സമ്മേളനം കെ.എസ്.എസ്.പി.യു  സംസ്ഥാന കമ്മിറ്റി അംഗം എം.എസ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 
യൂണിറ്റ് പ്രസിഡന്റ് എല്‍.ബി ശ്യാമളകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എന്‍ സോമദാസന്‍, കെ.എസ്.എസ്.പി.യു നേതാക്കളായ കെ.കെ സോമന്‍, പി.പി ഗോപി, അമ്പിളി പി വേലായുധന്‍, യൂണിറ്റ് സെക്രട്ടറി ഷാജിമോന്‍ കെ.ആര്‍, ട്രഷറര്‍ എ.കെ സുരേന്ദ്രന്‍ നായര്‍, സൂസമ്മ ഉതുപ്പ്, കെ.കെ ഹരികുമാര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ജി ഗോപകുമാര്‍ അനുസ്മരണം നടത്തി.  2025 ലെ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും പൊതുയോഗത്തില്‍ അവതരിപ്പിച്ചു. പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടന്നു.


Post a Comment

0 Comments