Breaking...

9/recent/ticker-posts

Header Ads Widget

MVIP കുറുപ്പന്തറ സബ്ഡിവിഷന്റെ കീഴിലുള്ള കനാലുകള്‍ കാടുകയറി



എം വി ഐ പി കുറുപ്പന്തറ സബ്ഡിവിഷന്റെ കീഴിലുള്ള കനാലുകള്‍ കാടുകയറി നശിച്ചതോടെ ഇവിടം പാമ്പുകളുടെയും മറ്റ് ജീവികളുടെയും ആവാസ കേന്ദ്രങ്ങളായി മാറുന്നതായി ആക്ഷേപം.  കിടങ്ങൂര്‍ മൈനര്‍ ഡിസ്ട്രിബ്യൂട്ടറി ഭാഗമായുള്ള കാണക്കാരി, കടപ്ലാമറ്റം ഭാഗത്ത് കനാലുകള്‍ മുഴുവനായി കാടുകയറി നശിച്ച നിലയിലാണ്. പാഴ്മരങ്ങള്‍ അടക്കം വളര്‍ന്നതോടെ കനാല്‍ ഭിത്തികള്‍ പൊട്ടിതകര്‍ന്ന നിലയിലുമാണ്. ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവിശ്യങ്ങള്‍ക്കുമായി വിഭാവനം ചെയ്തു നിര്‍മ്മിച്ച കനാലുകളില്‍ വെള്ളം എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞതായി കര്‍ഷകര്‍ പറയുന്നു. കനാല്‍ വെള്ളം പ്രതീക്ഷിച്ച് കൃഷി ചെയ്ത കര്‍ഷകരുടെ വാഴ, കപ്പ തുടങ്ങിയ കൃഷികളും പച്ചക്കറി കൃഷികളും ഉണങ്ങിയ നിലയിലാണ്.



 നെല്‍പ്പാടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വെള്ളമില്ലാതായതോടെ കര്‍ഷകര്‍ ആശങ്കയിലുമാണ്. പല വിളകളും ഉണങ്ങിത്തുടങ്ങിയതായും കര്‍ഷകര്‍ പറയുന്നു. കനാല്‍ തുറക്കാന്‍ ഇനിയും വൈകിയാല്‍ കൃഷിനാശം സംഭവിക്കുമെന്ന അവസ്ഥയാണ് കുടിവെള്ള സ്രോതസുകളും വറ്റിത്തുടങ്ങി. കനാലുകള്‍ തുറക്കുന്നതിന് മുന്നോടിയായി നടത്തേണ്ട ശുചീകരണവുംനടത്തിയിട്ടില്ല. ഫണ്ട് ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കനാല്‍ തുറക്കാന്‍ വൈകുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. എത്രയും വേഗം കനാലുകള്‍ തുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Post a Comment

0 Comments