പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ. ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ബ്രഹ്‌മശ്രീ കല്ലംപള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി സഹകാര്‍മികനായിരുന്നു. തിരുവുത്സവത്തോട് അനുബന്ധിച്ചു ഉത്സവബലി 24, 25, 26, 27, 28 തീയതികളിലും, പള്ളിവേട്ട ജനുവരി 29 നും നടക്കും. പള്ളിവേട്ട ദിവസം നന്ദിലത്ത് ഗോപാലകൃഷ്ണന്‍ തിടമ്പേറ്റും. തിരുവരങ്ങില്‍ പള്ളിവേട്ട ദിവസം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം അരങ്ങേറും. മൂന്നാം ഉത്സവ ദിവസം വൈകിട്ട് 7.00 ന് കുമാരി മാളവിക അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍, അഞ്ചാം ദിവസം വൈകിട്ട് 7.30 മണിക്ക് നാല്‍പ്പത്തെണ്ണീശ്വരതപ്പന്‍ കഥകളി സംഘം അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം കഥകളി, ആറാം ദിവസം പാലാ സൂപ്പര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, നാലാംം ദിവസം വൈകിട്ട് 8.30 ന് കോട്ടയം ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഈശ്വര നാമജപം, തുടങ്ങി എല്ലാ ദിവസവും ക്ഷേത്ര കലകള്‍ക്ക് പ്രാധാന്യം നല്‍കി തിരുവാതിര, പാഠകം, ചാക്യാര്‍ കൂത്ത്, ഓട്ടന്‍തുള്ളല്‍, വീരനാട്യം ഭക്തിഗാന നാമാര്‍ചന, നൃത്തനൃത്ത്യങ്ങള്‍, ബാലഗോകുലത്തിലെ കുട്ടികളുടെ കൃഷ്ണായനം, തുടങ്ങി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.





0 Comments