പൂവരണി ശ്രീമഹാദേവക്ഷേത്രത്തില്‍ മൂന്നാം ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ ശ്രീബലി എഴുന്നള്ളത്ത് , ഉച്ചയ്ക്ക് ഉത്സവബലി ദര്‍ശനം എന്നിവ നടന്നു. വൈകിട്ട് 5.30 മുതല്‍ കാഴ്ച ശ്രീബലി എഴുന്നള്ളത്ത് നടന്നു. ജനുവരി 29 വ്യാഴാഴ്ചയാണ് പള്ളിവേട്ട . രാവിലെ ശ്രീബലി എഴുന്നള്ളത്തിനെ തുടര്‍ന്ന് മേജര്‍ സെറ്റ് പഞ്ചാരിമേളം അരങ്ങേറും. അമ്പതില്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളവും കുടമാറ്റവും വര്‍ണ്ണക്കാഴ്ച ഒരുക്കും. ജനുവരി 30 വെള്ളിയാഴ്ച തിരുവാറാട്ടോടെ ഉത്സവ ആഘോഷങ്ങള്‍ സമാപിക്കും.





0 Comments