അടുത്ത കാലവര്‍ഷത്തിന് മുമ്പായി മീനച്ചില്‍ താലൂക്കിലെ പ്രധാന തോടുകള്‍ ആഴം കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. രാമപുരം ആറാട്ടുപുഴ തോട് നവീകരിക്കുന്നതിന് 25 ലക്ഷം രൂപാ അനുവദിച്ചതായും MP പറഞ്ഞു. ഏഴാച്ചേരി വലിയതോട് നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി . ഏഴാച്ചേരി വലിയതോടിന്റെ ചെമ്പകശ്ശേരി ചെക്ക്ഡാം മുതല്‍ ചിറ്റേട്ട് പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് തുരുത്തുകള്‍ നീക്കി ചെളി കോരിമാറ്റി പുനരുദ്ധരിക്കുന്നത്. പതിനഞ്ച് മീറ്റര്‍ വീതിയില്‍ വെള്ളമൊഴുക്ക് സുഗമമാക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചെമ്പകശ്ശേരി ചെക്ക്ഡാം മുതല്‍ ചിറ്റേട്ട് ഭാഗം വരെ ഇരുപതോളം ഇടങ്ങളില്‍ തോട് ചുരുങ്ങി കരഭൂമിയായി മാറിയിട്ടുണ്ട്. 150 മീറ്ററോളം വീതിയുണ്ടായിരുന്ന തോടിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ 50 മീറ്ററില്‍ താഴെയായി.





0 Comments