Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂളിന്റെ 114-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ സംഗമവും



പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂളിന്റെ  114-ാം  വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ സംഗമവും നടന്നു. ലയം 2026 ന്റെ ഉദ്ഘാടനം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റൂബി ജോസ്  നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബിബിന്‍ മാനുവല്‍ അധ്യക്ഷനായിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജന്‍ മുണ്ടമറ്റം മുഖ്യപ്രഭാഷണവും  ഉപഹാര സമര്‍പ്പണവും നടത്തി. 

സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ്  ആശാ ബാലകൃഷ്ണന്റെ ഫോട്ടാ അനാച്ഛാദനം   ബ്ലോക്ക് മെമ്പര്‍ മാത്തുക്കുട്ടി മാത്യു നിര്‍വഹിച്ചു.. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സരിത ജോര്‍ജ് എല്‍എസ്എസ് റാങ്ക് ജേതാവ് മെല്‍വിന്‍ ബിനുവിനെ ആദരിച്ചു. കലോത്സവ വിജയികളെ പഞ്ചായത്തംഗം എന്‍.കെ ശശി കുമാര്‍ അനുമോദിച്ചു. ദീര്‍ഘകാല സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും പിരിയുന്ന ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണനും പാര്‍ട്ട് ടൈം മീനിയല്‍ കെ.എ ശശിധരനും  യാത്രയയപ്പ് നല്‍കി.  പൊതു വിദ്യാലയത്തെ  സംസ്ഥാന ദേശീയ മികവു പുരസ്‌കാരം നേടുന്ന നിലയിലേക്ക് വളര്‍ത്തിയെടുത്ത ഹെഡ്മിസ്ട്രസ്  ആശ ബാലകൃഷ്ണന് ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്..  നീലാംബരി എ സിംഫണി എന്ന സര്‍ഗ്ഗാത്മക കൂട്ടായ്മ അടക്കം പാഠ്യ പാഠ്യേതര രംഗങ്ങളില്‍ സ്‌കൂളിന്റെ വികസനത്തിനായി  ആശാ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.


Post a Comment

0 Comments