കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വിഎച്ച്എസ്എസിന്റെ 58-ാമത് വാര്‍ഷികാഘോഷം നടന്നു. മോന്‍സ് ജോസഫ് എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടത്തില്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അനുഗ്രഹ പ്രഭാഷണവും ഉപഹാര സമര്‍പണവും നടത്തി.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് ഫോട്ടോ അനാഛാദനം നിര്‍വഹിച്ചു. പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.ജിന്റോ മുണ്ടയ്ക്കല്‍, പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം, എഎഎസ്‌കെ പ്രസിഡന്റ് കെ.എം. രാജു, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, അധ്യാപക പ്രതിനിധി പി.ജെ. സിജോ, ഓഫീസ് പ്രതിനിധി സിറിയക് ചാണ്ടി, സ്‌കൂള്‍ ചെയര്‍പേഴ്സണ്‍ ജിയ മരിയ ജിമ്മി എന്നിവര്‍ പ്രസംഗിച്ചു. 21 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിച്ച ഓഫീസ് അറ്റന്‍ഡന്റ് എ.എം. വത്സമ്മയ്ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. വാര്‍ഷികത്തോടുനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്‌കേറ്റിംഗ് ഡിസ്പ്ലേ, ഡാന്‍സ് അരങ്ങേറ്റം, കരാട്ടേ ഡിസ്പ്ലേ എന്നിവയും നടന്നു.





0 Comments